തളിപ്പറമ്പ: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണക്കേസിൽ ക്ഷേത്രത്തിലെ എൽ.ഡി. ക്ലാർക്ക് മുല്ലപ്പള്ളി നാരായണനെ സസ്പെൻഡ് ചെയ്തു.


2025 ജൂലൈ 25ന് ഭണ്ഡാരമെണ്ണലിനിടെ പണം മോഷ്ടിച്ചെന്ന പരാതിയിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. ഭണ്ഡാരമെണ്ണലിന് സഹായിക്കാൻ എത്തിയ ഭക്തരുടെ സൂചനയെ തുടർന്നാണ് അന്വേഷണം നടന്നത്.
നേരത്തെ വ്യാജ സർവീസ് ബുക്കുണ്ടാക്കിയ കേസിൽ മലബാർ ദേവസ്വം കമ്മീഷണർ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നെങ്കിലുംസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി ടി കെ ദേവസ്വത്തിന് ഉത്തരവ് നൽകിയിരുന്നെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് ശിക്ഷണനടപടികൾ മരവിപ്പിക്കുകയാണ് ഉണ്ടായത്.
Temple LD Clerk Mullappally Narayanan suspended in Trichambaram Sree Krishna Temple treasure theft case